
എൽ.പി.ജി സിലിണ്ടർ ഗ്യാസ് ചോർന്നപ്പോൾ വീടിനുള്ളിൽ നിന്നും ഒരു സ്ത്രീയും പുരുഷനും തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഞെട്ടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്കപെട്ടു(LPG gas). രക്ഷപെടലിന്റെ ദൃശ്യങ്ങൾ നെറ്റിസൺസ് അത്ഭുതത്തോടെയാണ് നോക്കികണ്ടത്. സോഷ്യൽമീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @Satyamraj_in എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഗ്യാസ് ചോർന്നൊലിക്കുന്ന സമയത്ത്, സ്ത്രീ സഹായം തേടി പുറത്തേക്ക് ഓടുന്നത് കാണാം. ചുവന്ന നിറമുള്ള ഗ്യാസ് സിലിണ്ടർ തറയിൽ കിടക്കുന്നതും അതിൽ നിന്ന് ഗ്യാസ് ചോർന്നൊലിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. കുറച്ച് മിനിറ്റുകൾക്ക് ശേഷം സ്ത്രീ ഒരു പുരുഷനുമായി സ്ഥലത്തെത്തി ചോർച്ച നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനായി സ്ത്രീ മറ്റൊരു വാതിലിലൂടെയും പുരുഷൻ മറ്റൊരു വാതിലിലൂടെയുമാണ് മുറിയിലേക്ക് പ്രവേശിച്ചത്.
ഇരുവരും സിലിണ്ടറിന് സമീപം എത്തി ഗ്യാസ് പൈപ്പിന്റെ നോബ് അടച്ച് വാതക ചോർച്ച തടഞ്ഞു. അതേസമയം, മുറിക്കുള്ളിൽ തുടർച്ചയായി വാതക ചോർച്ച ഉണ്ടായതിനാൽ മുറി മുഴുവൻ വാതകം കൊണ്ട് നിറഞ്ഞിരുന്നു. നോബ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ, മുറിയുടെ അടുക്കളയിൽ ഒരു വലിയ സ്ഫോടനം ഉണ്ടായി. തുടർന്ന് അടുക്കളയിൽ വലിയ തീ പിടിത്തമുണ്ടായി. മുറി മുഴുവൻ തീ കൊണ്ട് നിറഞ്ഞു. ഭാഗ്യവശാൽ, വാതക ചോർച്ച സമയത്ത് സ്ത്രീ വീടിന്റെ വാതിലുകളും ജനാലകളും തുറന്നിട്ടിരുന്നു. ഇത് സ്ഫോടനത്തിന്റെ ആഘാതം കുറച്ചു. അതുകൊണ്ട് തന്നെ സ്ത്രീയും പുരുഷനും വലിയ സ്ഫോടനത്തിൽ നിന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.