
മഹാരാഷ്ട്രയിലെ സത്താറയിലെ റെസിഡൻഷ്യൽ ഏരിയയിൽ 18 വയസ്സുകാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ട് അമ്പരന്ന് നെറ്റിസൺസ്(girl). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @indiabrains എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ കഴുത്തിൽ കത്തി ചൂണ്ടി നിൽക്കുന്ന യുവാവിനെ കാണാം. വൈകുന്നേരം 4 മണിയോടെ പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം നടന്നത്.
പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം പ്രതിയും പെൺകുട്ടിയും ഒരേ പ്രദേശത്താണ് താമസിക്കുന്നത്. കാമുകനാണെന്ന് സ്വയം അവകാശപ്പെടുന്ന യുവാവിന്റെ പ്രണയാഭ്യർത്ഥന പെൺകുട്ടി നിരസിച്ചതിനെ തുടർന്നാണ് പെൺകുട്ടിയുടെ കഴുത്തിൽ യുവാവ് കത്തി വച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതിപ്പെട്ടതായാണ് വിവരം.