
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയോൾ ഇപ്പോൾ 'ലവ്ബഗ്ഗു"കളുടെ പിടിയിലാണ്(Love bugs). കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായിട്ടാണ് ഇവ ദക്ഷിണ കൊറിയയിൽ എത്തിയതെന്നാണ് കരുതപ്പെടുന്നത്.
ദക്ഷിണ കൊറിയയുടെ വിവിധ ഭാഗങ്ങളിൽ ദശലക്ഷക്കണക്കിന് വണ്ടുകൾ ആക്രമണം നടത്തുന്നതായാണ് വിവരം. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ വിവിധ ഹാൻഡിലുകൾ പങ്കുവച്ച ദൃശ്യങ്ങൾ ഉപയോക്താക്കളെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
"പ്ലെസിയ ലോംഗിഫോർസെപ്സ്" എന്ന് വിളിക്കപ്പെടുന്ന ഈ വണ്ടുകളെ അവയുടെ ഇണചേരൽ സ്വഭാവം കാരണം ലവ്ബഗ്ഗുകൾ എന്ന് അറിയപ്പെടുന്നത്. ഇവ പരസ്പരം ജോഡികളായി മാത്രമേ പറക്കാറുള്ളു. കടിക്കുകയോ രോഗം വഹിക്കുകയോ ചെയ്യാത്തതിനാൽ ഈ പ്രാണികൾ നിരുപദ്രവകാരികളാണ്. ചൈന, തായ്‌വാൻ, ജപ്പാൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ ഈ പ്രാണികൾ കൂടുതലായി കാണപ്പെടുന്നതായി റിപ്പോർട്ടുണ്ട്.