മുംബൈയിൽ സ്കൂട്ടർ മോഷ്ടാവന് പുകവലിക്കാനും ഭക്ഷണം കഴിക്കാനും നൽകി നാട്ടുകാർ; ശേഷം പോലീസിൽ ഏൽപിച്ചു, ദൃശ്യങ്ങൾ വൈറൽ, വീഡിയോ | Mumbai gave scooter thief to smoke and eat

സോഷ്യൽ മീഡിയയിൽ തരംഗമായ ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം ഹാൻഡ്‌ലറായ @virarmerijaan ആണ് പങ്കുവച്ചത്.
Mumbai gave scooter thief to smoke and eat
Published on

മുംബൈയിലെ വിരാറിൽ സ്കൂട്ടർ മോഷ്ടാവെന്ന് സംശയിക്കുന്നയാളെ കയ്യോടെ പിടികൂടി നാട്ടുകാർ(Mumbai gave scooter thief to smoke and eat). ശേഷം പൊലീസിന് കൈമാറും മുൻപ് ഭക്ഷണം കഴിക്കാനും പുകവലിക്കാനുമുള്ള അവസരം നൽകുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു. സോഷ്യൽ മീഡിയയിൽ തരംഗമായ ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം ഹാൻഡ്‌ലറായ @virarmerijaan ആണ് പങ്കുവച്ചത്.

ദൃശ്യങ്ങക്കാസ്പദമായ സംഭവം വിരാറിലെ ഗ്ലോബൽ സിറ്റി പ്രദേശത്ത് ചൊവ്വാഴ്ച പുലർച്ചെയാണ് നടന്നത്. പ്രദേശത്ത് നിന്ന് ഒരു ചുവന്ന സ്കൂട്ടർ മോഷ്ടിച്ചതായി ആരോപിച്ച ഒരു കള്ളനെ നാട്ടുകൽ പിടികൂടി വച്ചിരിക്കുന്നത് കാണാം.

ഭയന്ന പ്രതിയെ മോഷണത്തെക്കുറിച്ച് ആവർത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. എന്നാൽ നാട്ടുകാർക്ക് പരിചിതമല്ലാത്ത ഒരു ഭാഷയിലാണ് ആ മനുഷ്യൻ സംസാരിച്ചത്.

തുടർന്ന് ചോദ്യം ചെയ്യലുകൾക്ക് ശേഷം നാട്ടുകാർ കള്ളന് ഭക്ഷണം നൽകുകയും പുകവലിക്കാൻ ഒരു സിഗരറ്റ് നൽകുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസണ്സിനിടയിൽ ചർച്ച ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com