
മധ്യപ്രദേശിലെ ഷിയോപൂരിൽ കാമുകിയെ കാണാൻ പോയ യുവാവിനെ കയ്യോടെ പിടികൂടി കൈകൾ ബന്ധിച്ചതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർത്തുന്നു(Locals catch a young man). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ആളാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം ഷിയോപൂർ ജില്ലയിലെ ദാബിപുര ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് നടന്നത്. കാമുകിയെ കാണാൻ പോയ യുവാവിനെ കാമുകിയുടെ കുടുംബാംഗങ്ങൾ പിടികൂടി കെട്ടിയിട്ട് ക്രൂരമായി പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യുവാവ്, ശിവപുരി ജില്ലയിലെ ഗുരിച ഗ്രാമവാസിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് തുടക്കമിട്ടു.