
വഴുക്കലുള്ള നടപ്പാതയിൽ നിയന്ത്രണം നഷ്ടപ്പെട്ട ആമസോൺ സെമി-ട്രക്ക് ട്രാഫിക്, നദിയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു(Amazon semi-truck). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @ABC എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. പുറത്തു വന്ന ദൃശ്യങ്ങൾ കണ്ട് നെറ്റിസൺസിനിടയിൽ ചർച്ച ആരംഭിച്ചു.
അയോവ നഗരത്തിൽ, അയോവ റിവർസൈഡ് ഡ്രൈവ് ഹൈവേ 6 ന് സമീപമാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ നനഞ്ഞ പാതയിലൂടെ സെമി-ട്രക്ക് വളവ് തിരിഞ്ഞു വരുന്നത് കാണാം. എന്നാൽ വളവിൽ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് ട്രക്ക് റോഡിൽ നിന്നും സിഗ്നലിൽ ഇടിച്ചുകയറി സമീപത്തുള്ള നദിയിലേക്ക് വഴുതി വീഴുന്നത് കാണാം. പോലീസ് റിപ്പോർട്ടു പ്രകാരം അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ ട്രക്കിന് കാര്യമായ നാശനഷ്ടമുണ്ടായി.