ലാഹോറിൽ സ്വകാര്യ സ്കൂൾ അധ്യാപകന് പ്രഭാഷണത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിന്റെ തത്സമയ ദൃശ്യങ്ങൾ പുറത്തു വന്നു; വൈറൽ വീഡിയോ | heart attack

നോക്കി നിൽക്കെ തന്നെ നിയാസ് അഹമ്മദ് ശരീരം തളർന്ന പോലെ പെട്ടെന്ന് തറയിൽ വീണു.
heart attack
Published on

നിങ്ങൾ മരണത്തെ നേരിട്ട് കണ്ടിട്ടുണ്ടോ? എത്ര വേഗത്തിലാണ് ഒരാൾ മരണപ്പെടുന്നത്(heart attack). പാകിസ്ഥാനിലെ ലാഹോറിൽ ഒരു സ്വകാര്യ സ്കൂൾ അധ്യാപകൻ പ്രഭാഷണത്തിനിടെ പെട്ടെന്ന് ഹൃദയാഘാതം മൂലം മരണപ്പെടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയായിൽ പങ്കുവയ്ക്കപ്പെട്ടു. അധ്യാപക പരിശീലന സെഷനിലാണ് സംഭവം നടന്നത്. അദ്ധ്യാപകനായ നിയാസ് അഹമ്മദ് ആണ് മരണപെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ദൃശ്യങ്ങളിൽ, നിയാസ് അഹമ്മദ് അധ്യാപക പരിശീലന സെഷനിൽ ക്ലാസ്സെടുക്കുന്നത് കാണാം. എന്നാൽ അദ്ദേഹത്തിന്റെ മുഖത്തോ നടത്തത്തിലോ ഒരു തരി പോലും അസ്വസ്ഥത കാണുന്നില്ല. നോക്കി നിൽക്കെ തന്നെ നിയാസ് അഹമ്മദ് ശരീരം തളർന്ന പോലെ പെട്ടെന്ന് തറയിൽ വീണു.

ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചു. ഇയാൾക്ക് ഹൃദയാഘാതം സംഭവിച്ചതാണെന്ന് സ്ഥിരീകരണമുണ്ട്. ക്യാമറയിൽ പതിഞ്ഞ ഈ സംഭവങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു. ദൃശ്യങ്ങൾ കണ്ട നെറ്റിസൺസ് നടുക്കം രേഖപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com