
കാട്ടിലെ രാജാവായ സിംഹത്തിനെ എല്ലാവർക്കും ഭയമാണ്(Lion). അതേസമയം സിംഹവും മനുഷ്യനും തമ്മിലുള്ള ദൃശ്യങ്ങൾ എപ്പോഴും നെറ്റിസെൻസിനെ പിടിച്ചിരുത്താറുണ്ട്. എന്നാൽ ഒരു മനുഷ്യൻ ഉറങ്ങുമ്പോൾ ഒരു സിംഹം അടുത്തുവന്നാൽ എങ്ങനിരിക്കും? അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.
ദൃശ്യങ്ങളിൽ, ഒരു മനുഷ്യൻ ഫുഡ് പാത്തിൽ ഒരു പായയിൽ ഉറങ്ങുന്നത് കാണാം. ഈ സമയം എവിടെ നിന്നോ വന്ന ഒരു സിംഹം റോഡ് മുറിച്ചുകടന്ന് ആ മനുഷ്യന്റെ അടുത്തേക്ക് വരുന്നു. ശേഷം സിംഹം അയാളുടെ മണം പിടിച്ച് കടന്നു പോകുന്നു. അതേസമയം അയാൾ ഇതൊന്നുമറിയാതെ ഗാഢമായ ഉറക്കത്തിലായിരുന്നു. സിംഹവും മനുഷ്യനും തമ്മിലുള്ള ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായ് മാറി. അതേസമയം ദൃശ്യങ്ങൾ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് ഉപയോക്തക്കൾ സംശയം പ്രകടിപ്പിച്ച് മുന്നോട്ടു വന്നു.