
ലാഹോറിലെ ഒരു റെസിഡൻഷ്യൽ ഫാം ഹൗസിൽ നിന്ന് സിംഹം മതിൽ ചാടിക്കടന്ന് രക്ഷപെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നു(Lion). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @pragnewsofficial എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ജൂലൈ 3, വ്യാഴാഴ്ച രാത്രിയിലാണ് ദൃശ്യങ്ങൾക്കാസ്പദമായ ഭയാനകമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ 11 മാസം പ്രായമുള്ള വളർത്തു സിംഹം മതിൽ ചാടി റോഡിലേക്ക് രക്ഷപ്പെട്ടിറങ്ങുന്നത് കാണാം. ഈ സമയം റോഡിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരുണ്ടായിരുന്നു.
സിംഹം ആക്രമിച്ചതിനെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാത്രമല്ല; സിംഹം 5 ഉം 7 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ മുഖത്തും കൈകളിലും നഖംകൊണ്ട് മുറിവേൽപ്പിച്ചതായും വിവരമുണ്ട്. ചാടി പോയ സിംഹത്തെ പിന്നീട് ഉടമകൾ ചേർന്ന് ഫാം ഹൗസിലേക്ക് മടക്കിയെത്തിച്ചു. ശേഷം സിംഹത്തെ ഒരു വന്യജീവി പാർക്കിലേക്ക് മാറ്റിയതായാണ് വിവരം.