
ഒരു സ്കൂൾ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലുള്ള തർക്കത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(principal). സ്ഥാനങ്ങൾ മറന്നുള്ള ഇവരുടെ തമ്മിൽ തല്ല് സോഷ്യൽ മീഡിയയിൽ വേഗത്തിൽ പങ്കുവയ്ക്കപ്പെട്ടു.
മധ്യപ്രദേശിലെ ഖാർഗോണിലുള്ള ഏകലവ്യ ആദർശ് സ്കൂളിലെ പ്രിൻസിപ്പലും ലൈബ്രേറിയനും തമ്മിലാണ് കൈയ്യാങ്കളി നടന്നത്. തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു തർക്കത്തെ തുടർന്നാണ് ഇരുവരും ശാരീരികമായി സംഘർഷത്തിൽ ഏർപ്പെട്ടത്. ഇരുവരും പരസ്പരം അടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തു. ഇതെ തുടർന്ന് ലൈബ്രേറിയൻ തന്റെ ഫോണിൽ തർക്കം റെക്കോർഡ് ചെയ്തു.
ഇത് ശ്രദ്ധയിൽ പെട്ടതും പ്രിൻസിപ്പൽ അവരെ അടിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും നിലത്തേക്ക് എറിയുകയും ചെയ്യുന്നു. ശേഷം പ്രിൻസിപ്പൽ സ്വന്തം ഫോണിൽ തർക്കം റെക്കോർഡു ചെയ്യാൻ തുടങ്ങുന്നു. തുടർന്ന് ലൈബ്രേറിയൻ പ്രിൻസിപ്പലിന്റെ കൈയിൽ അടിക്കുന്നു. ഇത് ഇരുവരും തമ്മിലുള്ള വഴക്ക് ശക്തമാകാൻ കാരണമായി.
ഇതിനിടയിൽ, "എന്നെ തൊടാൻ നിനക്കെങ്ങനെ ധൈര്യം വന്നു?" എന്ന് ലൈബ്രേറിയൻ ചോദിക്കുന്നത് കേൾക്കാം. അതിന് മറുപടിയായി പ്രിൻസിപ്പൽ "സ്വയം പ്രതിരോധം" എന്ന് പറയുന്നുമുണ്ട്. സംഭവത്തെ തുടർന്ന് രണ്ട് സ്ത്രീകളെയും സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. നിലവിൽ, രണ്ട് സ്ത്രീകളും ഇപ്പോൾ അസിസ്റ്റന്റ് കമ്മീഷണർ പ്രശാന്ത് ആര്യയുടെ ഓഫീസിലാണുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ X- ൽ ആണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.