മധ്യപ്രദേശിലെ പഗാര അണക്കെട്ടിന് സമീപം സ്വതന്ത്ര സഞ്ചാരം നടത്തി ചീറ്റപ്പുലികൾ; പ്രദേശം വളഞ്ഞ് വനംവകുപ്പ്... വീഡിയോ കാണാം | Leopards

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ Free Press Madhya Pradesh എന്ന ഹാൻഡിലാണ് ദിശ്യങ്ങൾ പങ്കിട്ടത്.
Leopards
Published on

മധ്യപ്രദേശിലെ പഗാര അണക്കെട്ടിന് സമീപം ചീറ്റകൾ അലഞ്ഞു തിരിഞ്ഞു സ്വതന്ത്ര സഞ്ചാരം നടത്തുന്ന ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(Leopards). കുനോ ദേശീയോദ്യാനത്തിൽ നിന്ന് 150 കിലോമീറ്റർ അകലെ ജൗറ പ്രദേശത്തെ പഗാര അണക്കെട്ടിന് സമീപമാണ് സംഭവം നടന്നത്.

ദൃശ്യങ്ങളിൽ റോഡിലൂടെ അലസമായി നടക്കുന്ന ചീറ്റകളെ കാണാം. പഗാര അണക്കെട്ടിലേക്കാണ് ചീറ്റപ്പുലികൾ നടന്നു പോകുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. അതിരാവിലെ പ്രഭാത നടത്തിനിറങ്ങിയവരാണ് ചീറ്റകളെ കണ്ടത്. ചിലർ പരിഭ്രാന്തരായി ഓടുകയും ചിലർ ചീറ്റകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.

വനംവകുപ്പിന് വിവരം ലഭിച്ചയുടൻ സംഘം സ്ഥലത്തെത്തി. കോത്തി, ജോഗി ദേവ്ഗഡ് തുടങ്ങിയ ഗ്രാമങ്ങൾക്ക് സമീപമുള്ള ഉയർന്ന പ്രദേശങ്ങളിലാണ് ചീറ്റകൾ നിലവിൽ വിശ്രമിക്കുന്നത്. വനംവകുപ്പ് പ്രദേശം വളഞ്ഞിട്ടുണ്ട്. ചീറ്റപ്പുലികൾ ട്രാക്കിംഗ് കോളറുകൾ ധരിച്ചിരിക്കുന്നതിനാൽ വിദഗ്ദ്ധർക്ക് അവയുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിക്കാൻ കഴിയുന്നതായാണ് വിവരം. അതേസമയം അഞ്ച് ചീറ്റപ്പുലികൾ ഒരേസമയം പുറത്തേക്ക് പോകുന്നത് ഗുരുതരമായ ആശങ്ക ഉയർത്തുന്നെന്ന് അധികൃതർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com