
മനുഷ്യരെ പോലെ രണ്ട് കാലിൽ നിൽക്കുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Leopard). ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നും പകർത്തിയ ഈ ദൃശ്യങ്ങൾ മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @BesuraTaansane എന്ന ജനപ്രിയ പേജിലാണ് പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു ആ ഭീമൻ പുള്ളിപ്പുലി റോഡ് മുറിച്ചു കടക്കുന്നത് കാണാം. ശേഷം പുള്ളിപ്പുലി മനുഷ്യരെപ്പോലെ രണ്ട് കാലുകളിൽ നിൽക്കുന്നു. അപ്പൂർവ്വമായ ഈ ദൃശ്യങ്ങൾ ദക്ഷിണാഫ്രിക്കയിലെ ക്രൂഗർ ദേശീയോദ്യാനത്തിൽ നിന്നും സഫാരി പ്രേമിയായ മേരി ടാർഡൺ ആണ് ക്യാമറയിൽ പകർത്തിയത്.
തുടർന്ന് മുന്നിലുള്ള വയലിൽ തന്റെ ഭക്ഷണം തേടി ഇറങ്ങുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ലോകമെമ്പാടുമുള്ള നെറ്റിസൺമാർക്കിടയിൽ ഈ വീഡിയോ വളരെയേറെ ശ്രദ്ധയും ജിജ്ഞാസയും ഉണ്ടാക്കി. അത്ഭുതകരമായ കാഴ്ചയെക്കുറിച്ച് നിരവധി പ്രതികരണങ്ങളാണ് പുറത്തു വന്നത്.