
മഹാരാഷ്ട്രയിലെ അജന്ത ഗുഹകൾക്ക് സമീപം പുള്ളിപ്പുലിയെ കണ്ടതിന്റെ അപൂർവ്വ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(Leopard). ഈ സമയം സന്ദർശനത്തിനെത്തിയ വിനോദ സഞ്ചാരികളാണ് ദൃശ്യങ്ങൾ പകർത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഇൻസ്റ്റഗ്രാമിൽ @vishalshinde4349 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ചൊവ്വാഴ്ചയാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ അജന്ത ഗുഹകൾക്ക് സമീപം പുള്ളിപ്പുലി നടന്നു പോകുന്നത് കാണാം. എന്നാൽ ഇത് കണ്ട വിനോദസഞ്ചാരികൾ നിലവിളിക്കാൻ തുടങ്ങി. വന്യജീവി വിദഗ്ധർ പൊതുജനങ്ങളോട് നിശബ്ദത പാലിക്കാനും വന്യമൃഗങ്ങളെ ഞെട്ടിക്കുന്ന രീതിയിൽ പെരുമാറുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടു. പ്രദേശവാസികളോടും സന്ദർശകരോടും ജാഗ്രത പാലിക്കാനും വനപാലകർ നിർദേശം നൽകി.