
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നാണ് കശ്‍മീരിലെ പഹൽഗാമിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്(Pahalgam attack). ഏഴംഗ സംഘം നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആ കൂട്ടത്തിൽ ഏപ്രില്‍ 16 ന് വിവാഹ ശേഷം മധു വിധു ആഘോഷിക്കാൻ പോയ ഹരിയാന സ്വദേശിയും കൊച്ചിയില്‍ നാവിക സേന ഉദ്യോഗസ്ഥനുമായ ലഫ്റ്റനന്റ് വിനയ് നര്‍വാളും(26) കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വിനയ് നര്‍വാളും ഭാര്യയായ ഹിമാൻഷിയും ആക്രമണത്തിന് നിമിഷങ്ങൾ മുൻപ് എടുത്ത ഒരു വീഡിയോയാണ് (വീഡിയോ കാണാം) സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെട്ട പഹല്ഗാമിലെ താഴ്വരയിൽ ഭർത്താവിന്റെ മൃതദേഹത്തിനരികെ ഭയന്ന് വിറങ്ങലിച്ച് നിറകണ്ണുകളോടെയിരിക്കുന്ന ഹിമാൻഷിയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വൈറൽ ആയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തു വന്നത്. 'ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ' എന്ന ചിത്രത്തിലെ 'തുജെ ദേഖ തോ യേ ജന സനം ' എന്ന ഗാനത്തിലെ ഷാരൂഖ് ഖാനും കജോളും ചേർന്നുള്ള ഡിഡിഎൽജെ എന്നറിയപ്പെടുന്ന ഐക്കണിക് ചുവടുകൾ ഇരുവരും ചേർന്ന് ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ ഈ ദൃശ്യങ്ങൾ കണ്ട സോഷ്യൽ മീഡിയ ഉപയോക്താക്കളിൽ പലരുടെയും കണ്ണ് നിറഞ്ഞു.
അതേസമയം, ലെഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹം പൂർണ്ണ ബഹുമതികളോടെ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ഹരിയാനയിലെ കർണാലിലേക്ക് കൊണ്ടു പോയി.