ഭൂമി തർക്കം: ഇളയ സഹോദരൻ മൂത്ത സഹോദരനും കുടുംബത്തിനും മേൽ കാർ ഇടിച്ചുകയറ്റി; ഞെട്ടിക്കുന്ന ദൃശങ്ങൾ പുറത്ത്, വീഡിയോ | Land dispute

ഗാട്ടി ജട്ട ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ എക്സിൽ @thind_akashdeep എന്ന ഹാൻഡിലാണ് പങ്കിട്ടത്.
Land dispute
Published on

പഞ്ചാബിലെ മോഗ ജില്ലയിലെ ധരംകോട്ടിൽ സ്വത്ത് തർക്കത്തെ തുടർന്ന് ഇളയ സഹോദരൻ തന്റെ മൂത്ത സഹോദരൻ്റെയും മുഴുവൻ കുടുംബത്തിനും നേരെ കാർ ഇടിച്ചുകയറ്റി(Land dispute). ഗാട്ടി ജട്ട ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ എക്സിൽ @thind_akashdeep എന്ന ഹാൻഡിലാണ് പങ്കിട്ടത്.

ആക്രമണത്തിൽ ബൽവീന്ദർ സിങ്ങെന്ന പ്രതിയുടെ മൂത്ത സഹോദരനും കുടുംബാംഗങ്ങൾക്കും ഗുരുതരമായി പരിക്കേറ്റു. ബഹളം കേട്ട് സമീപത്തുള്ള ആളുകൾ സ്ഥലത്തെത്തി പരിക്കേറ്റവരെ മോഗയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ബൽവീന്ദർ സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയായ ഇളയ സഹോദരൻ ദിൽബാഗ് സിങ്ങിനും ഭാര്യയ്ക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായാണ് വിവരം. സംഭവത്തിൽ പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com