
കേരളത്തിലെ വനമേഖലകളിൽ നിന്ന് കാട്ടുകൊമ്പന്മാർ നാട്ടിലേക്കിങ്ങിയ വാർത്തകൾ നാം അനുദിനം കേൾക്കാറുള്ളതാണ്(Kattukomban Padayappa). കാട്ടുകൊമ്പന്മാരുടെ ദൃശ്യങ്ങളും ഓൺലൈനിൽ ശ്രദ്ധനേടാറുണ്ട്. ഇത്തവണ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത് കാട്ടുകൊമ്പന്‍ പടയപ്പയുടെ ദൃശ്യങ്ങളാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @samakalikam എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്.
ദൃശ്യങ്ങളിൽ, തലയെടുപ്പോടെ മസ്തകം വിരിച്ച് വളഞ്ഞു നീണ്ട കൊമ്പുകളുമായി കാട്ടുകൊമ്പന്‍ പടയപ്പ മൂന്നാര്‍ ഗുണ്ടുമല എസ്റ്റേറ്റിലെ മാട്ടുപ്പെട്ടി ജലാശയത്തിനരികെ നിലയുറപ്പിച്ചിരിക്കുന്നത് കാണാം. ശേഷം ജലാശയം നീന്തി കടന്ന് കട്ടുകൊമ്പൻ മാട്ടുപ്പെട്ടി മേഖലയിൽ ശാന്തനായി തീറ്റ തേടി. കാഴ്ച കാണാൻ നിരവധി വിനോദ സഞ്ചാരികളാണ് ഈ സമയം പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നത്. അവരാണ് മനോഹരമായ ദൃശ്യങ്ങൾ മൊബൈലില്‍ പകര്‍ത്തിയത്.