
ബാംഗ്ലൂരിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സൈക്കിളിൽ നിന്ന് വീണത്തിന്റെ തത്സമയ ദൃശ്യങ്ങൾ പുറത്തു വന്നു(Karnataka Deputy Chief Minister DK Shivakumar). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ, ശിവകുമാർ സൈക്കിളിൽ പോയപ്പോഴാണ് സംഭവം നടന്നത്. എന്നാൽ പരിസ്ഥിതി ദിനത്തിന്റെ ബാംഗ്ലൂർ ആസ്ഥാനമായുള്ള പരിപാടി ചൊവ്വാഴ്ചയാണ് നടത്തിയത്.
വീഡിയോയിൽ നിന്നും ക്യാമറയ്ക്ക് പോസ് ചെയ്യുന്നതിനിടെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സൈക്കിളിൽ നിന്ന് പെട്ടെന്ന് വീഴുകയായിരുന്നുവെന്ന് മനസിലാക്കാം. ദൃശ്യങ്ങളിൽ സൈക്കിളിൽ നിന്ന് ഇറങ്ങുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട അദ്ദേഹം കാൽ ഉയർത്തി സൈക്കിൾ ഒരു വശത്തേക്ക് പാർക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സമീപത്തുള്ള പടികളിൽ തട്ടി അദ്ദേഹം വീണു. വിധാൻ സൗധയിൽ തന്റെ റൈഡ് പൂർത്തിയാകുന്നതിനിടെയാണ് സംഭവം നടന്നത്.
അതേസമയം സൈക്കിളിൽ നിന്ന് ഇറങ്ങുമ്പോൾ ബാലൻസ് നഷ്ടപ്പെട്ടത് അദ്ദേഹം അപ്പോൾ മദ്യപിച്ചിരുന്നത് കൊണ്ടാണോ എന്ന് ചില X ഉപയോക്താക്കൾ ചോദ്യം ചെയ്തു. എന്നാൽ അത് അദ്ദേഹം പൂർണമായും നിഷേധിക്കുകയായിരുന്നു.