
സി.ആർ.പി.എഫ് ജവാനെ കൻവാരിയ തീർത്ഥാടകർ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(CRPF). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @Paramilitryhelp എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഉത്തർപ്രദേശിലെ മിർസാപൂരിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. 12 ഓളം കൻവാരിയകൾ സി.ആർ.പി.എഫ് ജവാനെ ക്രൂരമായി മർദ്ദിക്കുന്നതു ദൃശ്യങ്ങളിൽ കാണാം.
ജവാന്റെ കുഞ്ഞിന്റെ മുന്നിൽ വച്ചാണ് കാൻവാരിയകൾ ജവാനെ ചവിട്ടുകയും ഇടിക്കുകയും ചെയ്യുന്നത്. ജവാൻ യൂണിഫോമിലാണുള്ളതെന്നത് ശ്രദ്ധേയമാണ്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഇന്റർനെറ്റ് ഉപയോക്താക്കൾ ദുഃഖം രേഖപ്പെടുത്തി.