

അമേരിക്കൻ വൈസ് പ്രസിഡന്റ ജെ.ഡി വാൻസും കുടുംബവും ഇന്ത്യ സന്ദർശനത്തിന് എത്തിയത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വിവിദങ്ങൾക്ക് തുടക്കമിട്ടു(JD Vance). തിങ്കളാഴ്ചയാണ് ജെ.ഡി വാൻസ്, ഭാര്യ ഉഷാ വാൻസിനും കുട്ടികൾക്കും യു.എസ് സുരക്ഷ ഉദ്യോഗസ്ഥക്കും ഒപ്പം ന്യൂഡൽഹിയിൽ എത്തിയത്. പാലം വിമാനത്താവളത്തിൽ വിമാനം ലാൻഡിംഗ് ചെയ്യുമ്പോൾ ഒരു പരമ്പരാഗത ഇന്ത്യൻ നൃത്തത്തോടെയാണ് അദ്ദേഹത്തെ ഇന്ത്യ സ്വാഗതം ചെയ്തത്.
അദ്ദേഹത്തിന്റെ കുട്ടികൾ പരമ്പരാഗത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഇത് നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചു പറ്റി. പാലം വിമാനത്താവളത്തിലെ പരമ്പരാഗത സ്വീകരണത്തിന് ശേഷം, വാൻസ് കുടുംബം ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചു. ഇന്ത്യയും അമേരിക്കയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന വ്യാപാര ചർച്ചകളുടെ പശ്ചാത്തലത്തിലാണ് വാൻസിന്റെ നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം നടന്നത്.
"പ്രധാനമന്ത്രിയുടെ യു.എസ് സന്ദർശന വേളയിൽ ഫെബ്രുവരി 13 ന് പുറത്തിറക്കിയ ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിനും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി അവലോകനം ചെയ്യുന്നതിനും ഈ സന്ദർശനം ഇരുപക്ഷത്തിനും അവസരം നൽകും. പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, ആഗോള സംഭവവികാസങ്ങളെക്കുറിച്ചും ഇരുപക്ഷവും വീക്ഷണങ്ങൾ കൈമാറും" വാൻസിന്റെ സന്ദർശനത്തെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
എന്നാൽ, ജെ ഡി വാൻസിന് നൽകിയ സ്വീകരണത്തിൽ വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നത്. വൻസിനെ സ്വാഗതം ചെയ്യാൻ സാംസ്കാരിക നൃത്തങ്ങൾ ഉപയോഗിച്ചതാണ് ഒരുകൂട്ടം ഉപയോക്‌താക്കൾ പ്രതിഷേധം ഉന്നയിക്കാൻ കാരണം. സാംസ്കാരിക നൃത്തങ്ങളുടെ പവിത്രതയെ നെറ്റിസൺസ് ചോദ്യം ചെയ്തുതു. എന്നാൽ മറ്റൊരു വിഭാഗം, ആദരവിന്റെയും സാംസ്കാരിക അഭിമാനത്തിന്റെയും അടയാളമായാണ് പരമ്പരാഗത ഇന്ത്യൻ നൃത്തത്തോടെ വൻസിനെയും കുടുംബത്തെയും സ്വാഗതം ചെയ്തതിനെ വിലയിരുത്തിയത്.
"ഇത്തരം സ്വാഗതങ്ങൾ നമ്മൾ അവസാനിപ്പിക്കണം. നമ്മുടെ പരമ്പരാഗത നൃത്തങ്ങൾ പവിത്രത പുലർത്തുന്നു. കൂടാതെ ഇവ ഓഡിറ്റോറിയങ്ങളിൽ അർഹമായ അന്തസ്സോടും, അലങ്കാരത്തോടും, സാംസ്കാരിക ആദരവോടും കൂടി അവതരിപ്പിക്കാൻ അർഹതയുണ്ട്. - 40°C ചൂടിൽ താൽക്കാലിക വിമാനത്താവള വേദികളിലല്ല, അവതരിപ്പിക്കേണ്ടത്. അതിഥികൾ അവരെ നോക്കുന്നത് പോലും ഒഴിവാക്കി."
"ക്ലാസിക്കൽ നർത്തകർ ഇതിനകം തന്നെ ഉപജീവനത്തിനായി പാടുപെടുന്നു. ഈ പ്രകടനങ്ങൾ അവർക്ക് ആഗോളതലത്തിൽ എക്സ്പോഷറും കാണാനുള്ള അവസരവും നൽകുന്നു. അതിഥികളെ സ്വാഗതം ചെയ്യുന്നതിനുള്ള ഒരു പരമ്പരാഗത മാർഗമാണിത്, അത് നിർത്തരുത്."
''ഈ പ്രകടനം ആദരണീയമായ ഒരു പ്രവൃത്തി മാത്രമല്ല; കലാകാരന്മാർക്ക് ആഗോളതലത്തിൽ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്.''
"പരമ്പരാഗത നൃത്തരൂപങ്ങൾ പവിത്രത വഹിക്കുന്നു. പക്ഷേ നമുക്ക് അതിഥി ദേവോ ഭവ എന്ന ആശയവുമുണ്ട്. ബഹുമാന സൂചകമായി, ഇവിടെ ഒരു ദോഷവും ഞാൻ കാണുന്നില്ല. നമ്മുടെ സംസ്കാരത്തെയും നൃത്തരൂപങ്ങളെയും കുറിച്ച് നമ്മൾ അഭിമാനിക്കണം. ഓഡിറ്റോറിയങ്ങളിൽ മാത്രം പരിമിതപ്പെടുത്തുന്നതിൽ അഹങ്കരിക്കരുത്!"
"അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തി. കുർത്ത-പൈജാമയും ഇന്ത്യൻ പരമ്പരാഗത വസ്ത്രവും ധരിച്ച കുട്ടികൾ ഇന്ത്യൻ സംസ്കാരത്തെ എത്രമാത്രം ബഹുമാനിക്കുന്നുവെന്ന് കാണിക്കുന്നു." - തുടങ്ങി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് തന്നെ ദൃശ്യങ്ങൾ വഴിയൊരുക്കി.