
ഒരു ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഒരു ഇരുചക്ര വാഹന യാത്രികൻ തന്റെ ലഗേജ് ബാഗ് കൊണ്ടുപോകുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ ഓൺലൈനിൽ ശ്രദ്ധപിടിച്ചു പറ്റി(young man carrying his luggage bag). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @FrontalForce എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു യുവാവ് ബൈക്കിന് പിന്നിൽ ഇരുന്ന് തന്റെ ലഗേജ് ബാഗ് റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് കാണാം. ബൈക്ക് വേഗത്തിൽ മുന്നോട്ട് പോകുമ്പോൾ ഹൈവേയിലൂടെ ബാഗ് വേഗത്തിൽ ചലിക്കുന്നു.
അതേസമയം ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീഡിയോയ്ക്ക് താഴെ നെറ്റിസൺമാരിൽ നിന്ന് രസകരമായ അഭിപ്രായങ്ങൽ കൊണ്ട് നിറഞ്ഞു.