
ഗുജറാത്തിലെ അഹമ്മദാബാദിൽ ഒരു രാത്രി പാർട്ടിയിൽ നടത്തിയ റെയ്ഡിൽ പിടിക്കപ്പെട്ട സ്ത്രീ പോലീസുകാരെ കബളിപ്പിച്ച് രക്ഷപെടാൻ ശ്രമിക്കുന്നതിൻ്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു(woman escape). @JournoJayesh എന്ന സോഷ്യൽ മീഡിയ എക്സ് അക്കൗണ്ടാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
സനന്ദ് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ കറുത്ത പാവാട ധരിച്ച ഒരു പെൺകുട്ടി ആരുടേയും ശ്രദ്ധയിൽ പെടാതെ രക്ഷപ്പെടാനായി പുറത്തേക്ക് നടക്കുന്നത് കാണാം.
എന്നാൽ പുറത്ത് നിന്ന ഉദ്യോഗസ്ഥൻ സ്ത്രീയുടെ ശ്രമം കാണുകയും അവളോട് തിരിച്ച് സ്റ്റേഷനുളളിലേക്ക് കയറി പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ജൂലൈ 20 ന് ഞായറാഴ്ച രാത്രി സാനന്ദിലെ ഗ്ലേഡ് വൺ ഗോൾഫ് ക്ലബ് ആൻഡ് റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.