
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസിൽ, ഒരു വെള്ളക്കാരിയായ സ്ത്രീ ഒരു ഗ്രാമീണ സ്കൂൾ സന്ദർശിക്കുന്നതിന് രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(white woman visiting a rural school). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @aakibkhanofficial എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ വെള്ളക്കാരിയായ സ്ത്രീയെ കണ്ടതോടെ കുട്ടികൾ ഓടി പോകുന്നത് കാണാം. ചില വിദ്യാർത്ഥികൾ കസേരകൾക്കും ബ്ലാക്ക്‌ബോർഡുകൾക്കും പിന്നിൽ ഒളിക്കുന്നുണ്ട്.
എന്നാൽ മറ്റു ചില കുട്ടികൾ സ്ത്രീയെ കണ്ടതോടെ കരയുന്നുണ്ടായിരുന്നു. ചിലകുട്ടികൾ ചിരിക്കണോ അതോ ഒളിച്ചിരിക്കണോ എന്ന ആശയക്കുഴപ്പത്തിലായി.
അതേസമയം സ്ത്രീയ്ക്ക് കുട്ടികൾ തന്റെ വെളുത്ത നിറത്തെ ഭയന്നാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് മനസിലായി. ഇതോടെ സ്ത്രീ ചിരിക്കുന്നതും ദൃശ്യങ്ങയിലുണ്ട്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവം നെറ്റിസൺസിനിടയിലും ചിരി പരത്തി.