
ഇന്ത്യയുടെ ദേശീയ മൃഗവും ദേശീയ പക്ഷിയും ഒരേ ഫ്രെയിമിൽ വരുന്ന ദൃശ്യങ്ങൾ നെറ്റിസൺസിനിടയിൽ വൈറലായി തുടരുന്നു(national animal & bird). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ ഒരു ഐ.എഫ്എസ് ഉദ്യോഗസ്ഥന്റെ @paragenetics എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
പ്രകൃതിശാസ്ത്രജ്ഞനായ രാകേഷ് ഭട്ടാണ് ദൃശങ്ങൾ പകർത്തിയത്. ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആയ ഡോ. പി.എം. ധാകാതെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. ദൃശ്യങ്ങളിൽ, ഒരു കാട്ടുവഴിയിലൂടെ നിശബ്ദമായി നടക്കുന്ന ഒരു കടുവയെയും മയിലിനെയും കാണാം. കൗതുകമുണർത്തുന്നതും അപൂർവ്വവുമായിട്ടുളള ദൃശ്യങ്ങൾ നെറ്റിസൺസ് ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
"നമ്മുടെ ദേശീയ മൃഗവും പക്ഷിയും ഒരു ഫ്രെയിമിൽ ഒരുമിച്ച് നിൽക്കുന്ന ഒരു അത്ഭുതകരമായ വീഡിയോ! ഇന്ത്യയുടെ ഊർജ്ജസ്വലമായ ആത്മാവിന്റെ തികഞ്ഞ പ്രതീകം. എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. ആപ് സബീ കോ സ്വതന്ത്ര ദിവാസ് കീ ഹാർദിക് ബദായീ ഇവാൻ ശുഭകാമനേൻ, ജയ് ഹിന്ദ്" - എന്ന അടികുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.