
മകളുടെ യുഎസിലെ വാൾമാർട്ട് ഓഫീസ് ഇന്ത്യയിൽ നിന്നുള്ള മാതാപിതാക്കൾ സന്ദർശിക്കുന്നതിന്റെ സന്തോഷ നിമിഷങ്ങൾ നെറ്റിസണ്സിനിടയിൽ പങ്കുവയ്ക്കപ്പെട്ടു(Indian woman). 'ദേവശ്രീ ഭാരതിയ' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡ്‌ലറാണ് ഈ മനോഹരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു ഇന്ത്യൻ യുവതി തന്റെ മാതാപിതാക്കൾക്ക് അമേരിക്കയിലെ തന്റെ ജോലിസ്ഥലം കാണിച്ചുകൊടുക്കുന്ന അഭിമാനകരമായ നിമിഷമാണുള്ളത്. താൻ കഠിനാധ്വാനം ചെയ്ത് എത്തിച്ചേരാൻ ശ്രമിച്ച ഓഫീസ് ദേവശ്രീ മാതാപിതാക്കൾക്ക് കാണിച്ചു കൊടുക്കുകയാണ്. ഓഫീസ് സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങൾ, മീറ്റിംഗ് റൂം, ജിം, ലോബി തുടങ്ങി എല്ലാം തന്നെ ദൃശ്യങ്ങളിൽ മാതാപിതാക്കൾക്ക് അവൾ കാണിച്ചു കൊടുക്കുന്നുണ്ട്.
"ഇത്രയും ആഡംബര ഓഫീസുകൾ അവർ ഇതുവരെ കണ്ടിട്ടില്ല. ആദ്യമായി സൗകര്യങ്ങൾ കണ്ടപ്പോൾ അവർ അത്ഭുതപ്പെടുകയും വളരെയധികം സന്തോഷിക്കുകയും ചെയ്തു" - ദേവശ്രീ എഴുതി. ദൃശ്യങ്ങൾ കണ്ട് നിരവധി വിദേശ ജീവനക്കാരണ് പ്രതികരണം അറിയിച്ചത്. ഏതൊരു മക്കളുടെയും സ്വപ്നമാണ് ഈ നിമിഷമെന്നാണ് നെറ്റിസൺസ് ഒന്നടങ്കം അഭിപ്രായപ്പെട്ടത്.