മകളുടെ ആദ്യ ആർത്തവം ആഘോഷിച്ച് ഇന്ത്യൻ കുടുംബം: കാൽപാദത്തിൽ ദക്ഷിണ സമർപ്പിക്കുകയും സാഷ്ടാംഗം കാലിൽ വീഴുകയും ചെയ്ത് ബന്ധുജനങ്ങൾ, വീഡിയോ | Indian family celebrates daughter's first menstruation

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @its_aayushaaa എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾപങ്കുവച്ചത്.
Indian family celebrates daughter's first menstruation
Published on

ഒരു ഇന്ത്യൻ കുടുംബം മകളുടെ ആദ്യ ആർത്തവം ആഘോഷിക്കുന്നതിന്റെ ഹൃദയസ്പർശിയായ വീഡിയോ ഓൺലൈനിൽ വൈറലാകുന്നു(Indian family celebrates daughter's first menstruation). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ ഇൻസ്റ്റാഗ്രാമിൽ @its_aayushaaa എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾപങ്കുവച്ചത്.

ദൃശ്യങ്ങളിൽ, ഋതുമതിയായ പെൺകുട്ടി വീട്ടിലേക്ക് പ്രവേശിക്കുന്നത് കാണാം. തുർന്ന് അവളുടെ കുടുംബം അവളെ ആലിംഗനം ചെയ്യുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു. കുടുംബാംഗങ്ങൾ ആനന്ദ കണ്ണീരോടെ അവളുടെ കാൽപാദത്തിൽ ദക്ഷിണ സമർപ്പിക്കുകയും സാഷ്ടാംഗം കാലിൽ വീഴുകയും ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കിട്ട വീഡിയോ ഇതിനകം ദശലക്ഷക്കണക്കിന് കാഴ്ചകളാണ് നേടിയത്. അവളുടെ ജീവിതത്തിലെ വിലയേറിയ ദിവസം രഹസ്യമായി സൂക്ഷിക്കുന്നതിനുപകരം മാതാപിതാക്കളും കുടുംബാംഗങ്ങളും അഭിമാനത്തോടെ ആ നിമിഷം ആഘോഷിച്ചതിൽ നെറ്റിസൺസും സന്തുഷ്ടരാണ്.

Related Stories

No stories found.
Times Kerala
timeskerala.com