
കാനഡയിലെ കാടുപിടിച്ച റോഡരികിൽ ദമ്പതികൾ മാലിന്യ സഞ്ചികൾ വലിച്ചെറിയുന്നത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(Indian couple). ദൃശ്യങ്ങളിൽ ഉള്ളത് ഇന്ത്യൻ വംശജരാണെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @bettybloodclot എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
വൈറലായിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളിൽ, റോഡരികിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിനടുത്ത് ദമ്പതികൾ മാലിന്യങ്ങൾ വലിച്ചെറിയുന്നത് കാണാം. തൊട്ടടുത്തായി ഒരു വലിയ ചവറ്റുകുട്ടയും വച്ചിട്ടുണ്ട്. കവനുള്ളിൽ നിന്നാണ് ഇവർ മാലിന്യം പുറത്തെടുത്ത് വലിച്ചെറിയുന്നത്.
ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇന്റർനെറ്റിൽ വംശീയാധിക്ഷേപം ഉടലെടുത്തു. അതുകൊണ്ടു തന്നെ ദൃശ്യങ്ങൾക്ക് പ്രതികരണമായി ഇന്ത്യക്കാരായ പലരും അപലപനം രേഖപ്പെടുത്തി.