
അവധിക്കാലം ആഘോഷിക്കാൻ പോയ ഇന്ത്യൻ ദമ്പതികൾ വിയറ്റ്നാമിലെ ഒരു പ്രാദേശിക തെരുവ് കച്ചവടക്കാരന്റെ കടയിൽ നിന്ന് മോഷണം നടത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പട്ടു(Indian couple steals from a street). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @OmaagoTuruLob എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ വിയറ്റ്നാമിലെ ഒരു പ്രാദേശിക തെരുവ് കച്ചവടക്കാരന്റെ കടയ്ക്ക് മുന്നിൽ നൽകുന്ന ഇന്ത്യൻ ദമ്പതികളെ കാണാം. വിദേശ യാത്രയ്ക്കായി ലക്ഷക്കണക്കിന് ചെലവഴിച്ച ദമ്പതികൾ തെരുവിലെ ആ കടയിൽ നിന്നും സാധനങ്ങൾ ബാഗുകളിലേക്ക് തിരുകി വയ്ക്കുന്നു. കച്ചവടക്കാരന്റെ ശ്രദ്ധ തിരിച്ചുകൊണ്ടാണ് അവർ ഈ പ്രവർത്തി ചെയ്യുന്നത്. അതേസമയം ദൃശ്യങ്ങൾ പുറത്തുവന്നതോടെ നെറ്റിസൺസ് ദമ്പതികളെ രൂക്ഷമായി വിമർശിച്ചു.