
2025 പിറന്നതോടെ ഇന്ത്യ നിരവധി വിനാശകരമായ സംഭവങ്ങളെ അഭിമുഖീകരിച്ചതായി നെറ്റിസൺസ്(India)... പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻസിന്ദൂർ, മുംബ്ര തീവണ്ടി അപകടം, മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും തീർത്ഥാടകർ മരിച്ചത്, ഇപ്പോൾ അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനാപകടവും അങ്ങനെ നീളുന്നു സംഭവങ്ങൾ... ഇതിനെയെല്ലാം പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഒരു കഴുകൻ പതാക എടുത്തു പറന്നുപോയ സംഭവവുമായി കൂട്ടി വായിക്കുകയാണ് ഒരു കൂട്ടം സോഷ്യൽ മീഡിയ ഉപയോക്താക്കൾ. ഇവയെല്ലാം തന്നെ 'നിർഭാഗ്യത്തിന്റെ' സൂചനയാണെന്ന് നെറ്റിസൺസ് അഭിപ്രായപ്പെടുന്നു.
2025 ഏപ്രിലിലാണ്, പുരിയിലെ ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഒരു കഴുകൻ പതാകയുമായി പറന്നകന്നത്. ഈ സംഭവം പുരിയിൽ ഒരു ഇടിമിന്നലിനിടെയാണ് സംഭവിച്ചതെന്നാണ് വിവരം. ചിലർ ഇതിനെ ഒരു സ്വർഗ്ഗീയ അടയാളമായോ ശുഭസൂചനയായോ ഒക്കെയാണ് കണ്ടു നിന്നതും പകർത്തിയതും. എന്നാൽ മറ്റു ചിലർ ഇതിനെ ദുരന്തത്തിന്റെ സൂചനയായും കണ്ടു. ശേഷമുണ്ടായ ഓരോ ദുരന്തങ്ങളെയും ചിലർ കഴുകന്റെ പറക്കലുമായി ബന്ധിപ്പിക്കാൻ തുടങ്ങി. എന്നാൽ അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായതോടെ ഈ സംഭവം സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്.