
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം യുദ്ധ സമാനമായ രീതീയിൽ തുടരുന്ന സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്(Srinagar). കഴിഞ്ഞ ദിവസം രാത്രി വൈകിയും ശ്രീനഗറിലും ജമ്മുവിലും പാകിസ്ഥാൻ ആക്രമണം നടത്തിയ സാഹചര്യത്തിൽ പ്രദേശങ്ങളിൽ ബ്ലാക്ക് ഔട്ട് നടപ്പാക്കിയിരുന്നു. കനത്ത ഭീകരത നിറഞ്ഞു നിന്ന പ്രദേശത്തെ നിലവിലെ സ്ഥിതിഗതികൾ വെളിപ്പെടുത്തി പ്രഭാത ദൃശ്യങ്ങൾ പുറത്തു വന്നു.
ശ്രീനഗറിലെ ലാൽ ചൗക്കിൽ നിന്നുള്ള പ്രഭാത ദൃശ്യങ്ങളാണ് പുറത്തു വന്നത്. മുൻകരുതൽ നടപടിയായി കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സ്കൂളുകളും കോളേജുകളും സർവകലാശാലകളും 3 ദിവസത്തേക്ക് അടച്ചിടാൻ ജമ്മു കശ്മീർ സർക്കാർ ഉത്തരവിട്ടു.
അതേസമയം, ഇന്നലെ രാത്രി ഇന്ത്യൻ സൈന്യം 50 ലധികം പാകിസ്ഥാൻ ഡ്രോണുകൾ നിർവീര്യമാക്കിയതായി വാർത്താ ഏജൻസി എ.എൻ.ഐ വ്യക്തമാക്കി. ഒപ്പം അതിർത്തി പ്രദേശങ്ങളിലെ 24 വിമാനത്താവളങ്ങൾ സുരക്ഷയെ മാനിച്ച് അടച്ചിട്ടിരിക്കുകയാണ്.