ഉത്തർപ്രദേശിൽ ആൺ പാമ്പിനെ കൊന്ന സ്ഥലത്ത് ഒരു രാത്രി തങ്ങി പെൺപാമ്പ്; ഉറങ്ങാതെ ഗ്രാമീണർ, വീഡിയോ | snake

സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @ManojSh28986262 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
 snake
Published on

ഉത്തർപ്രദേശിലെ അലിഗഞ്ച് ജില്ലയിലെ സരൗതിയ ഗ്രാമത്തിൽ നിന്നും അവിശ്വസനീയമായ ഒരു ദൃശ്യം പുറത്തു വന്നു(snake). ദിവസങ്ങൾക്ക് മുമ്പ് ഗ്രാമവാസികൾ ഒരു ആൺ പാമ്പിനെ കൊന്ന അതേ വീട്ടിലേക്ക് ഒരു പെൺ പാമ്പ് കയറി വരുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @ManojSh28986262 എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങളിൽ ഒരു പാമ്പ് പത്തി വിടർത്തി നിൽക്കുന്നത് കാണാം. ദിവസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് ഒരു ആൺ പാമ്പ് വന്നിരുന്നതായും അതിനെ കൊന്നതായും ഗ്രാമവാസികൾ പറയുന്നു.

എന്നാൽ തൊട്ടടുത്ത ദിവസം ഒരു പെൺ പാമ്പ് അതേ സ്ഥലത്തെത്തിയതായും ഒരു രാത്രി മുഴുവൻ അത് സ്ഥലത്ത് ചിലവൊഴിച്ചതായും ഗ്രാമവാസികൾ പറഞ്ഞു. പാമ്പ് പ്രതികാരത്തിന് വന്നെന്ന് തോന്നിയതിനെ തുടർന്ന് ഗ്രാമവാസികൾ രാത്രി മുഴുവൻ ഉണർന്നിരുന്നു.

തുടർന്ന് അടുത്ത ദിവസം വനംവകുപ്പ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പെൺപാമ്പിനെ സുരക്ഷിതമായി പിടികൂടൂകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com