യു.പിയിൽ പ്രസാദത്തിന് അധിക ലഡു കൊടുത്തില്ല; പൂജാരിയെ മർദ്ദിച്ച് ഭക്തർ... സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | laddus

മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ എക്‌സിൽ @SachinGuptaUP എന്ന ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
laddus
Published on

ഉത്തർപ്രദേശിലെ ഫത്തേപൂരിൽ ഭക്തർ ക്ഷേത്രപൂജാരിയെ മർദ്ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(laddus). മൈക്രോ ബ്ലോഗിംഗ് വെബ്‌സൈറ്റായ എക്‌സിൽ @SachinGuptaUP എന്ന ഹാൻഡ്‌ലറാണ് ദൃശ്യങ്ങൾ പങ്കിട്ടത്. ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

ദൃശ്യങ്ങൾക്ക് ആസ്പദമായ സംഭവം ജൂൺ 15 ന് രാവിലെ 8:30 നാണ് നടന്നത്. ക്ഷേത്രപരിസരത്ത് വെച്ച് ഭക്തർ ക്ഷേത്രപൂജാരിയെ മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

പ്രസാദം നൽകുന്നതിനിടെയാണ് പൂജാരിയ്ക്ക് ഭക്തരിൽ നിന്നും മർദ്ദനം ഏറ്റത്. 65 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ പ്രസാദത്തിൽ നിന്ന് രണ്ട് ലഡ്ഡു കൂടി കൊടുക്കാത്തതിന് ഒരു ഭക്തൻ പുരോഹിതനോട് ദേഷ്യപ്പെട്ടതായി കാണാം.

വാക്കുതർക്കം പെട്ടെന്ന് സംഘർഷത്തിലേക്ക് വഴി തിരിഞ്ഞു. പൂജാരിയെ സംസാരിക്കാൻ പോലും അനുവദിക്കാതെ ഭക്തർ അദ്ദേഹത്തെ ആക്രമിച്ചു. അതേസമയം ചില സ്ത്രീകൾ പുരുഷന്മാരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് കാണാം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com