ലുധിയാനയിൽ ബ്രെഡ് പക്കോഡയുണ്ടാക്കാനുള്ള തിളച്ച എണ്ണയിൽ പ്ലാസ്റ്റിക് കവറുകൾ മുക്കി വിൽപ്പനക്കാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | dipped plastic bags in boiling oil

മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്‌സിൽ @shashiiyengar എന്ന ഹാൻഡിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കിട്ടത്.
ലുധിയാനയിൽ ബ്രെഡ് പക്കോഡയുണ്ടാക്കാനുള്ള തിളച്ച എണ്ണയിൽ പ്ലാസ്റ്റിക് കവറുകൾ മുക്കി വിൽപ്പനക്കാരൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | dipped plastic bags in boiling oil
Published on

ലുധിയാനയിൽ നിന്നും പുറത്തുവന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നെറ്റിസെൻസിനെ ഒന്നാകെ പിടിച്ചു കുലുക്കി(dipped plastic bags in boiling oil). തിളച്ച എണ്ണയിൽ പ്ലാസ്റ്റിക് കവറുകൾ മുക്കിയെടുക്കുന്ന വിൽപ്പനക്കാരന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആശങ്കകൾക്ക് തിരി കൊളുത്തിയിരിക്കുകയാണ്. മൾട്ടി ബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്‌സിൽ @shashiiyengar എന്ന ഹാൻഡിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പങ്കിട്ടത്.

ദൃശ്യങ്ങളിൽ, 'ഫ്ലൈഓവർ പക്കോഡ' സ്റ്റാൾ നടത്തുന്ന ഒരു വില്പനക്കാരനെ കാണാം. ഇയാൾ തിളച്ചുമറിയുന്ന എണ്ണയിലേക്ക് പ്ലാസ്റ്റിക് സഞ്ചികൾ മുക്കുന്നു. പിന്നീട് അതിൽ ധാരാളം ബ്രെഡ് പക്കോഡകൾ വറുത്ത് ചുറ്റുമുള്ള ഭക്ഷണപ്രിയർക്ക് നൽകുന്നു. അവർ അത് ആസ്വാദ്യകരമായി വാങ്ങുകയും കഴിക്കുകയും ചെയ്യുന്നു.

എന്നാൽ പ്ലാസ്റ്റിക് എണ്ണയിൽ മുക്കുമ്പോൾ അതിലെ മൈക്രോപ്ലാസ്റ്റിക് കണങ്ങൾ എണ്ണയിലേക്ക് ഉരുകിയിറങ്ങാൻ ഇടയാകും. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺസ് ഭക്ഷണത്തെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തി.

Related Stories

No stories found.
Times Kerala
timeskerala.com