ആന്ധ്രാപ്രദേശിൽ, വാഹനം നിർത്താത്തിൽ പ്രതിഷേധിച്ച് APSRTC ബസ്‌ ഡ്രൈവറെ മർദ്ദിച്ച് സ്ത്രീ, വീഡിയോ | woman beats bus driver

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @TeluguScribe എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
woman beats bus driver
Published on

ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ നിന്നും ബസ് നിർത്താത്തതിൽ ഡ്രൈവറോട് കലഹിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ പുറത്തു വന്നു(woman beats bus driver). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @TeluguScribe എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

സർപാല മണ്ഡലത്തിലെ നാദിമിവങ്ക ഗ്രാമത്തിലാണ് സംഭവം നടന്നത്. എപി സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് ഡ്രൈവറെ ഒരു സ്ത്രീ മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

പുറത്തു വന്ന റിപ്പോർട്ട് പ്രകാരം നാദിമിവങ്ക ഗ്രാമത്തിൽ ബസ് നിർത്താതെ പോയതിനെ തുടർന്ന് സ്ത്രീ ബസിനെ പിന്തുടർന്ന് ബസിൽ കയറുകയായിരുന്നു. ശേഷം സ്ത്രീ ഡ്രൈവറുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. ശേഷം സ്‌ത്രീ ഡ്രൈവറെ അടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രികരിൽ ആരോ ആണ് പകർത്തിയതെന്നാണ് മനസിലാകുന്നത്. അതേസമയം സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോർട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com