മധ്യപ്രദേശിൽ പരീക്ഷയ്ക്കിടെ കോളേജ് വിദ്യാർത്ഥിയെ പലതവണ അടിച്ച് ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്... വീഡിയോ | IAS officer

മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
IAS officer
Published on

ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ പരീക്ഷയ്ക്കിടെ ഒരു കോളേജ് വിദ്യാർത്ഥിയെ പലതവണ അടിക്കുന്നതിന്റെ ക്രൂരമായ ദൃശ്യങ്ങൾ നെറ്റിസണ്സിനിടയിൽ വൈറലായി തുടരുന്നു(IAS officer). മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @FreePressMP എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ഏപ്രിൽ 1 ന് മധ്യപ്രദേശിലെ ദീൻദയാൽ ദംഗ്രൗലിയ മഹാവിദ്യാലയത്തിലാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങളിൽ, തിരക്കേറിയ ക്ലാസ് മുറിയിൽ വിദ്യാർത്ഥിയെ കസേരയിൽ നിന്ന് വലിച്ചിറക്കി ഐ‌.എ‌.എസ് ഉദ്യോഗസ്ഥൻ തല്ലുന്നത് കാണാം.

ജിവാജി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ ബി.എസ്‌.സി രണ്ടാം വർഷ ഗണിതശാസ്ത്ര പരീക്ഷയ്ക്കിടെ ഭിന്ദ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജീവ് ശ്രീവാസ്തവ പരീക്ഷാ ഹാളിലേക്ക് കയറി രോഹിത് റാത്തോഡ് എന്ന വിദ്യാർത്ഥിയെ പലതവണ അടിക്കുന്നു. ഇതിന് നിധാനമായ കാരണമെന്തെന്ന് വ്യക്തമല്ല. എന്നാൽ, ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധം ആളിക്കത്തി.

Related Stories

No stories found.
Times Kerala
timeskerala.com