
അവധി ദിനങ്ങൾ ആസ്വദിക്കാൻ നാം പലപ്പോഴും യാത്ര പോകാറുണ്ട്(snake). കൂട്ടുകാരോടൊപ്പമോ കുടുംബത്തോടൊപ്പമോ ഉള്ള ഇത്തരം യാത്രകൾ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിക്കുന്നത്. എന്നാൽ അവധി ദിനം ആഘോഷിക്കാൻ പോയിട്ട് ഒരു വലിയ വിഷ പാമ്പിന്റെ വായിൽ നിന്നും കഷ്ടിച്ചു രക്ഷപെട്ടു എന്ന് പറഞ്ഞാൽ അത് അത്ര നിസാരകാര്യമല്ല. എന്നാൽ അത്തരത്തിൽ അവിശ്വസനീയമായ ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ @xo.strawberrymeng.xo എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടിരിക്കുന്നത്.
ദൃശ്യങ്ങളിൽ, ഒരു കൂട്ടം സുഹൃത്തുക്കൾ ഒരു നദീതീരത്ത് അവരുടെ അവധി ദിവസം ആസ്വദിക്കുന്നത് കാണാം. അവർ വളരെയേറെ സന്തോഷത്തിലാണ്. എന്നാൽ വളരെ പെട്ടെന്ന് ഒരു വലിയ പെരുമ്പാമ്പ് അതിൽ ഒരാളുടെ അടുത്തേക്ക് സീൽക്കാര ശബ്ദത്തോടെ അടുത്തു. ഭയാനകമായ ആ നിമിഷത്തിൽ അവർ എല്ലാവരും വേഗത്തിൽ രക്ഷപെടാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ഭാഗ്യവശാൽ മാരകമായ കടിയേൽക്കുന്നതിൽ നിന്ന് തക്കസമയത്ത് അയാൾ രക്ഷപ്പെട്ടു. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ നിരവധിപേരാണ് പ്രതികരണമറിയിക്കാൻ വീഡിയോയ്ക്ക് താഴെ എത്തിയത്. വൈറലായി തുടരുന്ന ദൃശ്യങ്ങൾ 177,000-ത്തിലധികം ലൈക്കുകൾ നേടി മുന്നേറുകയാണ്.