
സ്കൂളിലേക്ക് പോകുന്ന വഴിയിൽ ഒരു കൊച്ചുകുട്ടി ടിഫിൻ തുറന്ന് ഭക്ഷണം കഴിക്കുന്നതിന്റെ രസകരമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(little boy eating his tiffin on road side). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @MOHDIMR1994 എന്ന എൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, സ്കൂളിലേക്ക് പുറപ്പെട്ട ഒരു കുട്ടി തെരുവിന്റെ നടുവിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നത് കാണാം. തുറന്ന ഡ്രെയിനേജിനടുത്ത് ഇരുന്നാണ് കുട്ടി കയ്യിൽ കരുതിയിരുന്ന ഭക്ഷണം കഴിക്കുന്നത്. കാഴ്ചക്കാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പുറത്തു വന്നതോടെ നെറ്റിസൺമാർ കുട്ടിയുടെ ആരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് ആശങ്കാകുലരായി.