
സമ്മാനം കൊടുക്കുമ്പോഴും വാങ്ങുമ്പോഴുമുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്(honeymoon gift). സമ്മാനങ്ങൾ തരുന്നത് ഏറ്റവും പ്രിയപ്പെട്ടവരാണെങ്കിൽ പറയുകയും വേണ്ട. അത്തരം മുഹൂർത്തങ്ങൾ കാണുന്നത് തന്നെ ഉള്ളിൽ ഒരു പോസിറ്റിവിറ്റി നിറയ്‌ക്കും. അതുപോലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മണാലിയിലെ ഒരു ഹോട്ടലിലാണ് സംഭവം നടക്കുന്നത്.
അടുത്തിടെ വിവാഹിതരായ രണ്ടു യുവ മിഥുനങ്ങളുടേ വീഡിയോയാണ് നെറ്റിസൺസിനിടയിൽ തരംഗമായി മാറിയിരിക്കുന്നത്. ഹണിമൂൺ നിമിഷങ്ങൾ സാധാരണയായി വളരെ അടുപ്പമുള്ളതും സ്വകാര്യവുമാണ്. ദൃശ്യങ്ങളിൽ ചുവന്ന നിറത്തിലുള്ള മനോഹരമായ വസ്ത്രം ധരിച്ച വധു അഞ്ജലി കട്ടിലിൽ ഇരിക്കുന്നതും ഭർത്താവ് ചന്ദൻ ഒരു സമ്മാനപ്പെട്ടിയുമായി അവളുടെ അടുത്തേക്ക് വരുന്നതും കാണാം. ശേഷം ദൃശ്യങ്ങളിൽ ഭർത്താവ് ഭാര്യക്ക് ഹണിമൂൺ സമ്മാനം കൈമാറുകയാണ്. അതിനുള്ളിൽ വിലകൂടിയ ഒരു സ്മാർട്ട്‌ഫോൺ കണ്ടപ്പോൾ അവളുടെ അത്ഭുതവും സന്തോഷവും കാണേണ്ടതായിരുന്നു.
പലരും വരന്റെ പ്രണയപരമായ പ്രവൃത്തിയെ പ്രശംസിക്കുകയും അഞ്ജലിയെ ഭാഗ്യവതി എന്ന് വിളിക്കുകയും ചെയ്തു. ഒരു ദമ്പതികളുടെ ജീവിതത്തിലെ ഒരു ലളിതമായ നിമിഷമാണ് വീഡിയോയിൽ പകർത്തിഎതെങ്കിലും ദൃശ്യങ്ങൾക്ക് വളരെയധികം പേരാണ് ആശംസകളുമായി എത്തിയത്.