
ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ ഒരു വീട്ടിൽ നൂറോളം പാമ്പുകളെ കണ്ടെത്തി(snakes). സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ജലാലാബാദിലെ മുദിയ കാല ഗ്രാമത്തിലെ താമസക്കാരനായ ശ്രാവൺ കുമാറിന്റെ വീലിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. ഇയാൾ തന്റെ വീട് വൃത്തിയാക്കുന്നതിനിടെ ഒരു മൂലയിൽ ഒരു ഡ്രം ഒതുക്കി വച്ചിരിക്കുന്നത് കണ്ടു.
അത് ഉയർത്താൻ ശ്രമിക്കുന്നതിനിടയിൽ, ഒരു പാമ്പ് പുറത്തേക്ക് പോയത്രേ. പിന്നീട് ഡ്രം പരിശോധിച്ചപ്പോഴാണ് ഏകദേശം 100 പാമ്പുകൾ അവിടെ ചുരുണ്ടുകൂടി കിടക്കുന്നത് കണ്ടത്. ഭയന്നുപോയ അയാൾ ഉടൻ തന്നെ ഗ്രാമവാസികളെ സഹായത്തിനായി വിളിച്ചു. ഒപ്പം പാമ്പ് പിടുത്തക്കാരനെയും വിവരമറിയിക്കുകയായിരുന്നു. പാമ്പ് പിടിത്തക്കാരൻ ഈ പാമ്പുകളെ ഇവിടെ നിന്നും പിടിച്ച് കാറ്റിൽ തുറന്നു വിട്ടു.
പ്രചരിക്കുന്ന ദൃശ്യങ്ങളിൽ വിശാലമായ പ്ലാസ്റ്റിക് പാത്രത്തിൽ ചുരുണ്ടുകിടക്കുന്ന പാമ്പുകൾ ചലിക്കുന്നുണ്ട്. ഈ പാമ്പുകൾ വിഷമുള്ളതാണെന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം അത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ല.