
ചൈനയിലെ ഷാങ്ഹായിൽ രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകൾ ബോക്സിംഗ് നടത്തുന്നതിന്റെ അത്ഭുതമുളവാകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി തുടരുന്നു(robots boxing). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @tweetciiiim എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ചൈനയിലെ ഏറ്റവും വലിയ വാർഷിക വേൾഡ് എ.ഐ കോൺഫറൻസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദൃശ്യങ്ങളിൽ, രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകൾ ഒരു ബോക്സിംഗ് റിങ്ങിൽ പരസ്പരം മത്സരിക്കുന്നത് കാണാം.
ഇരുവരും മൂന്നു മിനിറ്റോളം ബോക്സിംഗ് തുടരുന്നുണ്ട്. ഇടയ്ക്കിടെ മനുഷ്യരെ പോലെ പെരുമാറുന്ന റോബോട്ടുകൾ നിലത്ത് വീഴുകയും പരസ്പരം ചവിട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. അതേസമയം റോബോട്ടുകളുടെ അവിശ്വസനീയമായ സ്റ്റണ്ടുകൾ കണ്ട് നെറ്റിസൺസ് രോഷാകുലരായതായാണ് വിവരം.