
മെക്സിക്കോയിലെ സകാറ്റെകാസ് നഗരത്തിലെ ആദ്യത്തെ ബലൂൺ ഫെസ്റ്റിവലിനിടെ ഒരു ഹോട്ട് എയർ ബലൂണിന് തീപിടിച്ച ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കപ്പെട്ടു(Mexico). സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ X-ൽ മാധ്യമ പ്രവർത്തകനായ കോളിൻ റഗ് ആണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ആഘോഷത്തിന്റെ ഭാഗമായി ആകാശത്ത് നിറയെ വർണ്ണാഭമായ ബലൂണുകൾ നിറഞ്ഞുനിന്ന 'എൻറിക് എസ്ട്രാഡ ഫെയർഗ്രൗണ്ടി'ലാണ് സംഭവം നടന്നത്. എന്നാൽ, അന്തരീക്ഷത്തിൽ പറക്കുന്നതിനിടയിൽ അതിൽ ഒരു ബലൂൺ തീജ്വാലയായി മാറി. ഹോട്ട് എയർ ബലൂണിൽ, 40 വയസ്സുള്ള ലൂസിയോയും മറ്റ് രണ്ട് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. തീപടർന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ ലൂസിയോ എന്നയാൾ താഴേക്ക് തൂങ്ങിക്കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
ലൂസിയോ അവിശ്വസനീയമായ ധൈര്യത്തോടെ രണ്ട് യാത്രക്കാരെയും അപകടത്തിൽ നിന്ന് പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എന്നാൽ, 'ലൂസിയോ' ബലൂണിന്റെ കയറിൽ കുടുങ്ങി, ആ ബലൂണിൽ തന്നെ തൂങ്ങിമരിച്ചു. പാരാമെഡിക്കുകൾ മറ്റ് രണ്ട് യാത്രക്കാരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ലൂസിയോയുടെ മൃതദേഹം ലോക്കൽ പോലീസ് കണ്ടെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് മാധ്യമ പ്രവർത്തകനായ കോളിൻ റഗ് "RIP" എന്ന അടിക്കുറിപ്പ് നൽകി
"ഈ മുനിസിപ്പാലിറ്റിയിലെ സിറ്റി കൗൺസിൽ സംഘടിപ്പിച്ച എൻറിക് എസ്ട്രാഡ 2025 മേളയുടെ ഭാഗമായ ഫസ്റ്റ് ബലൂൺ ഫെസ്റ്റിവലിനിടെ, ഹോട്ട് എയർ ബലൂണിൽ സഞ്ചരിക്കുമ്പോൾ ഒരു ദൗർഭാഗ്യകരമായ സംഭവത്തെത്തുടർന്ന് ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഞാൻ ഖേദിക്കുന്നു. RIP."- എന്ന് പരിപാടിയുടെ സെക്രട്ടറി ജനറൽ റോഡ്രിഗോ റെയ്‌സ് മുഗുവേഴ്‌സ പറഞ്ഞു.