യുഎസ്സിലെ ഒരു പാർക്കിനുള്ളിലെ മോണോറെയിൽ ട്രാക്കിലൂടെ നടക്കുന്ന ഓട്ടിസ ബാധിതനായ ആൺകുട്ടിയുടെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്, വീഡിയോ | autistic boy walking along a monorail track

സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @EgyptsPharaoh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
autistic boy walking along a monorail track
Published on

യുഎസ്സിൽ പെൻസിൽവാനിയയിലെ ഹെർഷെപാർക്കിൽ ഓട്ടിസം ബാധിച്ച ഒരു ആൺകുട്ടി പാർക്കിനുള്ളിലെ മോണോറെയിലിന്റെ ട്രാക്കിലൂടെ നടന്നു പോകുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ പുറത്ത്(autistic boy walking along a monorail track). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @EgyptsPharaoh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.

ദൃശ്യങ്ങളിൽ, ഓട്ടിസം ബാധിച്ച ഒരു ആൺകുട്ടി പാർക്കിനുള്ളിലെ മോണോറെയിലിന്റെ ട്രാക്കിലൂടെ അപകടകരമായ രീതിയിൽ നടന്നു നീങ്ങുന്നത് കാണാം. വീഴാൻ സാധ്യതയുള്ള വളരെ ഉയരത്തിലുള്ള ട്രാക്കിലൂടെയാണ് കുട്ടി നടക്കുന്നത്.

പാർക്കിൽ കൂടെയുണ്ടായിരുന്ന മാതാപിതാക്കൾ കുട്ടിയെ കാണാനില്ലെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ട്രാക്കിലൂടെ നടക്കുന്ന കുട്ടിയെ കണ്ടതോടെ ധീരനായ ഒരു കാഴ്ചക്കാരൻ കുട്ടിയെ സഹായിക്കാൻ ഓടിയെത്തി. അയാൾ ധൈര്യത്തോടെ ട്രാക്കുകളിൽ കയറി, കുട്ടിയെ പിടിച്ചു, സുരക്ഷിതമായി രക്ഷപ്പെടുത്തുകയായിരുന്നു. അതേസമയം, ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊതു ഇടങ്ങളിൽ ഇത്തരം കുട്ടികളുടെ സുരക്ഷാ സംബന്ധിച്ച ആശങ്കകൾ നെറ്റിസൺസ് ചോദ്യ ചെയ്‌തു.

Related Stories

No stories found.
Times Kerala
timeskerala.com