
മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു കോളേജ് വിദ്യാർത്ഥിനിയെ തെരുവുനായ്ക്കൾ ക്രൂരമായി അക്രമിക്കുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(stray dogs). ശ്രീനഗർ എക്സ്റ്റൻഷനിൽ ശനിയാഴ്ച രാവിലെ 6:30 ന് കോളേജിലേക്ക് പോകുമ്പോഴാണ് ഈ സംഭവം നടന്നത്. മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @nabilajamal_ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ ഒരു വിദ്യാർത്ഥിനി നടന്നു വരുന്നത് കാണാം. ഉടൻ തന്നെ അവൽക്കരികിലേക്ക് 4 നായ്ക്കൾ കുരച്ചുകൊണ്ട് സമീപിക്കുന്നു. തുടർന്ന് അക്രമാസക്തരായ നായ്ക്കൾ അവളുടെ കാലിൽ പിടിത്തമിട്ടു.
എന്നാൽ അവൾ നായ്ക്കളെ ഓടിക്കാനായി ശക്തമായി കാലു കുടയുന്നതാണ് കാണാനാവുക. പെൺകുട്ടിയുടെ ചെറുത് നിൽപ്പിൽ നായ്ക്കൾ ഓടിപോകുന്നതും ദൃശ്യങ്ങളിൽ കാണാം. പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം.