
ഉത്തർപ്രദേശിലെ ജൗൻപൂരിൽ നടന്ന മേളയിൽ ഒരു റൈഡ് തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്(ride collapse ). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ @vishalsonkarjnp എക്‌സിൽ എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്.
ആഗസ്റ്റ് 16 നാണ് ദൃശ്യങ്ങൾക്കാസ്പദമായ സംഭവം നടന്നത്. ജൗൻപൂരിലെ ബദ്‌ലാപൂർ തഹ്‌സിലിൽ നടന്ന മേളയിൽ ഒരു റൈഡ് തകർന്നു വീഴുകയായിരുന്നു.
അപകടത്തിൽ ഒരു യുവാവിനും സ്ത്രീക്കും പരിക്കേറ്റു. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി. സംഭവം നേരിൽ കണ്ട സന്ദർശകർ പരിഭ്രാന്തരായതോടെ റൈഡിന്റെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർന്നു. ദൃശ്യങ്ങൾ ഓൺലൈനിൽ പങ്കിട്ടതോടെ നെറ്റിസണ്സിനിടയിൽ സുരക്ഷാ ആശങ്കകളെ കുറിച്ച് ചർച്ച ആരംഭിച്ചു.