
രാജസ്ഥാനിലെ ജുൻജുനുവിൽ കനത്ത മഴയിൽ ഒരു മല ഇടിഞ്ഞു വീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ടു(mountain collapse). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @sarviind എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കിട്ടത്. 28 സെക്കൻഡ് ദൈർഘ്യമുളള ദൃശ്യങ്ങൾ പുറത്തു വന്നതോടെ സമീപ പ്രദേശവാസികളിലും ഗ്രാമവാസികൾക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ട്.
ദൃശ്യങ്ങളിൽ, ഭയാനകമായ സ്ഫോടന ശബ്ദത്തോടെ കുന്നിൻ പ്രദേശം തകർന്നു വീഴുന്നത് കാണാം. "ഒരു ഡെക്ക് കാർഡുകൾ പോലെ ചിതറിക്കിടക്കുന്ന കുന്ന്. ഹൃദയം തകർക്കുന്ന ഒന്ന്. സാധാരണക്കാരന്റെ അത്യാഗ്രഹത്തിന്റെ ഫലം.
ഈ വീഡിയോ ചിഡാവയിൽ (ജുൻജുനു) നിന്നുള്ളതാണെന്ന് പറയപ്പെടുന്നു" - എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടത്. മനുഷ്യന്റെ കടന്നു കയറ്റമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് ചൂണ്ടി കാട്ടി നെറ്റിസൺസ് പ്രതിഷേധവുമായി രംഗത്തെത്തി.