
ഡെറാഡൂണിലെ ഒരു ഗ്രാമത്തിൽ ഒരു മരത്തിൽ കുടുങ്ങിക്കിടക്കുന്ന ഒരു ഭീമൻ രാജവെമ്പാലയുടെ ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി തുടരുന്നു. മൾട്ടി ബ്ലോഗിങ് പ്ലാറ്റ് ഫോമായ എക്‌സിൽ @AjitSinghRathi എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ഡെറാഡൂൺ ഫോറസ്റ്റ് ഡിവിഷനിലെ ഝജ്ര റേഞ്ചിലെ ഭാവുവാല ഗ്രാമത്തിലാണ് സംഭവം നടന്നത്. ദൃശ്യങ്ങളിൽ, മരത്തിൽ കുടുങ്ങിക്കിടക്കുന്ന രാജവെമ്പാലയെ കാണാം. വനം വകുപ്പ് ഉദ്യോഗസ്ഥൻ മരത്തിൽ നിന്ന് രാജവെമ്പാലയെ താഴെയിറക്കാൻ ശ്രമിക്കുകയാണ്.
ഇതിനിടയിൽ രാജവെമ്പാല വനം വകുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. എന്നിട്ടും അദ്ദേഹം ഉരഗത്തെ സമർത്ഥമായി കൈകാര്യം ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. അതേസമയം, രാജവെമ്പാലയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് സുരക്ഷിതമായി വിട്ടയച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.