
തെലങ്കാനയിലെ മത്‌രാജ്പള്ളി ഗ്രാമത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു(gas cylinder explosion). സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @ChParasuram എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങൾക്കാസ്പദമായ സംഭവം സെപ്റ്റംബർ 8 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് നടന്നത്. പുറത്തു വന്ന സി.സി.ടി.വി ദൃശ്യങ്ങളിൽ, വീട്ടിലെ എൽപിജി ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ ചുമരുകളും മേൽക്കൂരയും ഇളകി തെറിക്കുന്നത് കാണാം. എന്നാൽ, ഈ സമയം വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
അതേസമയം, അപകടത്തിന് നിമിഷങ്ങൾ മുൻപ് കുടുംബാംഗങ്ങൾ വീടിന് പുറത്ത് ഇരിക്കുന്നതും നിൽക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതോടെ നെറ്റിസെണ്സിനിടയിൽ ചർച്ച ആരംഭിച്ചു.