
അഹമ്മദാബാദിൽ നിന്നുള്ള ഒരു സ്വകാര്യ ജെറ്റ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രീൻഫീൽഡിൽ ഇറങ്ങുന്നതിന്റെ ചരിത്ര നിമിഷം ഓൺലൈനിൽ വൈറലായി തുടരുന്നു(Private jet lands at Navi Mumbai Airport). സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോമായ എക്‌സിൽ @hiravaero എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 10:20 നാണ് സ്വകാര്യ ജെറ്റ് വിമാനം ലാൻഡ് ചെയ്തത്. പിറ്റേന്ന് ഉച്ചയ്ക്ക് ശേഷം വിമാനം പുറപ്പെടുകയും ചെയ്തു. നോൺ-ഷെഡ്യൂൾഡ് ഓപ്പറേറ്റർ പെർമിറ്റിന് (ചാർട്ടർ) കീഴിൽ പ്രവർത്തിക്കുന്ന വിമാനം ലാൻഡ് ചെയ്തത്. ഇതോടെ ഗ്രീൻഫീൽഡ് സൗകര്യത്തിൽ ഔദ്യോഗികമായി ആദ്യ വിമാനമിറങ്ങിയ നിമിഷമായി ഇത് മാറി. വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യുന്നതിന്റെ നിമിഷങ്ങൾ ഇപ്പോൾ ഓൺലൈനിൽ ചർച്ചയ്ക്ക് വഴി തുറന്നിരിക്കുകയാണ്.