
ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു(flood). ശക്തമായ മഴ തുടരുന്ന പ്രദേശത്ത് നദികൾ പ്രളയ സമാനമായ രീതിയിൽ കുത്തിയൊലിച്ചൊഴുകുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. മൾട്ടി ബ്ലോഗിങ് സൈറ്റായ എക്‌സിൽ എന്ന ഹാൻഡിൽ പങ്കിട്ട ദൃശ്യങ്ങൾ ഉള്ളിൽ ഭയം നിറയ്ക്കുന്നവയാണ്.
അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന് കാംഗ്രയിൽ 2 പേർ മരികുകയും 20 പേരെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയും ചെയ്തു. ഇന്ദിരാ പ്രിയദർശിനി ജലവൈദ്യുത പദ്ധതി സ്ഥലത്തിനടുത്തുള്ള ഒരു ലേബർ കോളനിയിൽ തമ്പടിച്ചിരുന്ന 15-20 ഓളം തൊഴിലാളികളെയാണ് കാണാതായത്.
സംസ്ഥാന ദുരന്ത നിവാരണ സേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ വകുപ്പും സംയുക്തമായാണ് ഇവർക്ക് വേണ്ടി രക്ഷാപ്രവർത്തനം തുടരുന്നത്. അതേസമയം 250 ഓളം പേരെ ഇതിനോടകം രക്ഷാപ്രവർത്തകർ രക്ഷപെടുത്തിയതായാണ് വിവരം. ഇന്നലെ മാത്രം ഹിമാചൽ പ്രദേശിൽ 9 ഓളം മേഘ വിസ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട് |