
ബംഗ്ലാദേശിലെ കോക്സ് ബസാറിലെ ഒരു ജിമ്മിൽ മോഷണം നടത്തിയ യുവാവിന് കൊണ്ട് ജിമ്മിൽ ക്രൂരമായി വർക്ക്ഔട്ട് ചെയ്യിക്കുന്നതിനെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി തുടരുന്നു(gym). മൾട്ടിബ്ലോഗിംഗ് പ്ലാറ്റ് ഫോമായ എക്‌സിൽ @gharkekalesh എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ മോഷണക്കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിയെ നിർബന്ധിച്ച് മുഴുവൻ സമയ വ്യായാമം ചെയ്യിക്കുന്നത് കാണാം. വീഡിയോ റെക്കോർഡ് ചെയ്ത ആളോട് തന്നെ വിട്ടയക്കാൻ അയാൾ അപേക്ഷിക്കുന്നതും വീഡിയോ റെക്കോർഡ് ചെയ്ത ആളുടെ കാലിൽ തൊടാൻ ശ്രമിക്കുന്നതും കഠിനമായ വ്യായാമ ശിക്ഷയിൽ വേദന കൊണ്ട് കരയുന്നതും ദൃശ്യങ്ങളിലുണ്ട്.
ബെഞ്ച് പ്രസ്സ്, ലെഗ് പ്രസ്സ്, ആംസ് ഹെവി ലിഫ്റ്റിംഗ്, ചെസ്റ്റ് പ്രസ്സ്, പുഷ്-അപ്പുകൾ, പുൾ-അപ്പുകൾ, ഹെവി വെയ്റ്റുകളുള്ള സ്ക്വാറ്റുകൾ തുടങ്ങിയ വ്യായാമങ്ങൾ അയാളെ കൊണ്ട് ചെയ്യിക്കുന്നു. ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഉപയോക്താക്കളിൽ നിന്ന് രസകരവും വിചിത്രവും ചിന്തോദ്ദീപകവുമായ പ്രതികാരങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.