
പോളണ്ടിൽ അതിവേഗ ട്രെയിനും വാനും കൂട്ടിയിടിച്ചതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു(train and van collide). പോളിഷ് ഗ്രാമമായ വോള ഫിലിപ്പോവ്സ്കയിലാണ് സംഭവം നടന്നതെന്നാണ് വിവരം. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ എക്‌സിൽ @ResisttheMS എന്ന ഹാൻഡിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
ദൃശ്യങ്ങളിൽ, ഒരു വെള്ള വാൻ പാളം കടക്കും മുൻപേ റെയിൽവേ സുരക്ഷാ ഗേറ്റ് അടയുന്നത് കാണാം. ഇതോടെ വാഹനം പാളത്തിന് മധ്യത്തിൽ അകപ്പെട്ടു പോയി. ഇതോടെ പാളത്തിൽ നിന്നും വാഹനം വശത്തേക്ക് ഒതുക്കിയിടാൻ ഡ്രൈവർ ശ്രമിക്കുന്നു. എന്നാൽ ശ്രമം പൂർണമാകും മുൻപ് അതിവേഗ ട്രെയിൻ വാനിന്റെ പിൻ ഭാഗത്ത് ഇടിച്ചു. വാഹനം തകർന്നു. എന്നാൽ, ഭാഗ്യവശാൽ, വാനിന്റെ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നെറ്റിസൺസ് ഡ്രൈവറെയും തീവണ്ടി സുരക്ഷാ ക്രമീകരണങ്ങളെയും കാര്യമായി വിമർശിച്ചു.